ആന്‍ഡ്രോയ്ഡിലെ ബാക്ക് ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ ഡിസേബിള്‍ ചെയ്യാം


ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് അവയുടെ പരമാവധി ഉപയുക്തത കിട്ടണമെങ്കില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വേണം. വിവിധങ്ങളായ ആപ്ലിക്കേഷനുകളും, അവയുടെ ഉപയോഗവുമാണല്ലോ ആന്‍ഡ്രോയിഡിന്‍റെ പ്രത്യേകത. അതല്ല വെറുതെ ഒരു ഫോണാണെങ്കില്‍ പഴയ ജാവ ഒ.എസിലുള്ള ഫോണുകള്‍ ധാരാളം.

ആന്‍ഡ്രോയ്ഡ് ഫോണിന്‍റെ പ്രത്യേകത അറിയാത്ത ഒരുപാടാളുകള്‍ ഇന്ന് അവ വാങ്ങുകയും നെറ്റ് ഉപയോഗിച്ച് കീശ ചോരുകയും ചെയ്യുന്നുണ്ട്. പലര്‍ക്കും, പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഇവ ഉപയോഗിക്കാനറിയില്ല എന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കും. ബാക്ക് ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന അനേകം ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടാകും. ഇവ ഡാറ്റ നന്നായി ഉപയോഗിക്കുകയും ചെയ്യും. ഇത്തരം ആപ്ലിക്കേഷനുകളെ ഒഴിവാക്കിയാല്‍ ഇന്‍റര്‍നെറ്റിന് ചെലവാക്കുന്ന കാശ് അല്പം ലാഭിക്കാനാവും.
Disable Android Apps - Compuhow.com
ഡിസേബിള്‍ ചെയ്യാന്‍ Settings എടുക്കുക.
താഴേക്ക് സ്ക്രോള്‍ ചെയ്ത് Applications manager എടുക്കുക.
അതില്‍ All applications ടാബ് തുറക്കുക.

അവിടെ ഫോണില്‍ നിലവിലുള്ള ആപ്ലിക്കേഷനുകള്‍ കാണാം. അവയില്‍ ടാപ് ചെയ്താല്‍ ഡിസേബിള്‍, ഫോഴ്സ് സ്റ്റോപ്പ് എന്നിങ്ങനെ രണ്ട് ഒപ്ഷനുകള്‍ കാണിക്കും.
ഡിസേബിള്‍ സെലക്ട് ചെയ്യുക.

തുടര്‍ന്ന് വരുന്ന കണ്‍ഫര്‍മേഷന്‍ ബോക്സില്‍ OK നല്കുക.
ഇനി എപ്പോഴെങ്കിലും ഇത് ആക്ടിവാക്കണമെന്ന് തോന്നിയാല്‍ പഴയ സ്റ്റെപ്പുകള്‍ ആവര്‍ത്തിച്ച് എനേബിള്‍ ചെയ്യുക.
തല്കാലത്തേക്ക് ആപ്ലിക്കേഷന്‍ നിര്‍ത്താനാണെങ്കില്‍ Force stop സെലക്ട് ചെയ്താല്‍ മതി.

Comments

comments