ഒറ്റ ക്ലിക്കില്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഡിസേബിള്‍ ചെയ്യാം


ഇന്‍റര്‍നെറ്റ് ഉപയോഗം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി എക്സ്റ്റന്‍ഷനുകള്‍ ക്രോമില്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടാകും. ഇവ പെരുകുന്തോറും ക്രോമിന്റെ പെര്‍ഫോമന്‍സിലും ചെറിയ പോരായ്മകള്‍ സംഭവിക്കാം. ബ്രൗസിങ്ങ് സ്പീഡ് കുറയുന്നതാണ് പ്രധാന പ്രശ്നം. ഈ എക്സ്റ്റന്‍ഷനുകളൊന്നും നിലവില്‍ ആവശ്യമില്ലെങ്കില്‍ അവ ഒറ്റ ക്ലിക്ക് വഴി തല്കാലത്തേക്ക് ഡിസേബിള്‍ ചെയ്യാം. അതിന് സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Disable-All-Chrome-Extensions - Compuhow.com

One-Click Extensions Manager എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യാനാവുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ അഡ്രസ് ബാറിനരികെ ഒരു ചെറിയ ഐക്കണ്‍ കാണാനാവും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എക്സ്റ്റന്‍ഷനുകളും ഡിസേബിള്‍ ചെയ്യപ്പെടും. ഇനി ആവശ്യം വരുമ്പോള്‍ വീണ്ടും അവിടെ ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ചെയ്യാം.

ഇന്‍സ്റ്റാള്‍ ചെയ്ത് എക്സ്റ്റന്‍ഷനുകളുടെ ക്രമം മാറ്റാനും, അവയെ നീക്കം ചെയ്യാനും One-Click Extensions Manager ഉപയോഗിക്കാം. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം. ലെഫ്റ്റ് ക്ലിക്ക് ചെയ്താല്‍ എനേബിള്‍, ഡിസേബിള്‍ ചെയ്യാം.

DOWNLOAD

Comments

comments