എയ്‌റോ പീക് എങ്ങനെ ഡിസേബിള്‍ ചെയ്യാം.


വിന്‍ഡോസ് 7 ല്‍ ഉള്ള ഒരു ഫീച്ചറാണല്ലോ എയ്‌റോപീക്. ടാസ്‌ക്ബാറിലുള്ള ചെറിയ ചതുരമാണ് ഇത്. മൗസ് ഇതിന് മുകളില്‍ വെയ്ക്കുമ്പോള്‍ വിന്‍ഡോകള്‍ മറയ്ക്കുകയും ഔട്ട് ലൈന്‍ മാത്രം കാണിക്കുകയും ചെയ്യും.
ഇത് ഡിസേബിള്‍ ചെയ്യാന്‍ താഴെ പറയുന്നത് പോലെ ചെയ്യുക.
ടാസ്‌ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക. use aero peek to preview the desktop എന്നത് അണ്‍ചെക്ക് ചെയ്യുക.

Apply നല്കുക.
അല്ലെങ്കില്‍
ഡെസ്‌ക്ടോപ്പില്‍ my computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക. Advanced system settings എടുത്ത് settings ല്‍ performance എടുക്കുക.
Enable Aero peek എന്നത് അണ്‍ചെക്ക് ചെയ്യുക.

Comments

comments