കുടുംബകഥയുമായി ദിലീപും ജോഷിയും


Dilip and Joshi is Coming with a Family Entertainer again

ജനപ്രിയ നായകന്‍ ദിലീപും ജനപ്രിയ സംവിധായകന്‍ ജോഷിയും കുടുംബചിത്രവുമായി ഒന്നിക്കുന്നു. ജോഷി ദിലീപ് ടീമിന്‍റെ റണ്‍വേ, ജുലൈ 4, ലയണ്‍, ട്വിന്റി ട്വിന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയവയെല്ലാം വന്‍ വിജയങ്ങളായിരുന്നു. നല്ല അസ്സല്‍ ജോഷി ടച്ചുമായി എത്തിയ ചിത്രങ്ങളുമായിരുന്നു ഇവയെല്ലാം. വൈശാഖന്‍ എടവങ്ങാടിന്റെ തിരക്കഥയിലൂടെയാണ് ഇപ്പോള്‍ ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ ഇത്തവണ കുടുംബകഥപറയുന്ന ജോഷിയുടെ ചിത്രം നിര്‍മ്മിക്കുന്നത് തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്- ഉദയ് കൃഷ്ണ ടീമാണ്. മാര്‍ച്ച് 10ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. ഇതുവരെ ദിലീപ് ജോഷി കൂട്ടുകെട്ടുകള്‍ എല്ലാം വിജയങ്ങളായിരുന്നു. ഇതും അങ്ങനെത്തന്നെയാവാന്‍ നമുക്ക് പ്രതീക്ഷിക്കാം.

English Summary : Dilip and Joshi is coming with a Family Entertainer Again

Comments

comments