ഗുണ്ടാരാജാകാന്‍ ദിലീപ് ഇല്ല


Dileep not in goondaraj - Keralacinema.com
ഗുണ്ടാരാജ് എന്ന പേരില്‍ ഒരു ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിലെ നായകന്‍ ആരായിരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല, ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നു വരുന്നതെ ഉള്ളു എന്നും സംവിധായകന്‍ ജോണി ആന്‍റണി. സി.ഐ.ഡി മൂസ, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, കൊച്ചീ രാജാവ് എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച ദിലീപ് ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം ഗുണ്ടാരാജ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഗുണ്ടാ രാജില്‍ ദിലീപ് അഭിനയിക്കുന്ന കാര്യം തീരുമാനമായിട്ടില്ല എന്നാണ് ജോണി ആന്‍റണി പറഞ്ഞത്. ദിലീപും ഈ പ്രൊജക്ട് സംബന്ധിച്ച് അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞിരുന്നു. ദിലീപിന്‍റെ അടുത്ത ചിത്രം ജോസ് തോമസിന്റേതാണ്. മറ്റു ചിത്രങ്ങള്‍ ഒന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും നല്ല പ്രോജക്ടുകള്‍ വന്നാല്‍ ഏറ്റെടുക്കുമെന്നും ദിലീപ് വ്യക്തമാക്കി. താപ്പാനയാണ് എന്ന ചിത്രമാണ് ജോണി ആന്റണി അവസാനമായി സംവിധാനം ചെയ്തത്.

Comments

comments