ദിലീപ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍


Dileep with roshan andrews - Keralacinema.com
റോഷന്‍‌ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. നിലവില്‍ മുംബൈ പോലീസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് റോഷന്‍ ആന്‍ഡ്രൂസ്. ഈ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രവും സംവിധാനം ചെയ്ത ശേഷമാകും ദിലീപ് ചിത്രം തുടങ്ങുക. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്ഥിരം എഴുത്തുകാരായ സഞ്ജയ്-ബോബി ടീമാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതുക. തികച്ചും കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്തുക്കള്‍ അവകാശപ്പെടുന്നു.

Comments

comments