പുതിയ അവതാരവുമായി ദിലീപ് എത്തുന്നു


Dileep comes with another surprising role

ജോഷി ദിലീപ് ടീമിന്‍റെ പുതിയ ചിത്രത്തിന് അവതാരം എന്ന് പേരിട്ടു. ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അവതാരം എന്നു പേരിട്ടു. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ട്വന്റി ട്വന്റി, ജൂലൈ 4 എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോഷി-ദിലീപ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് അവതാരം. ചിത്രത്തിന് തിരക്കഥയെഴുതുന്നത് വ്യാസന്‍ എടവനക്കാട് ആണ്. തമിഴിലെ തിരക്കേറിയ നടിമാരിലൊരാളായ ലക്ഷ്മി മേനോന്‍ ഒരിടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. പഴയകാലനടിയും സീരിയല്‍ താരവുമായ ശ്രീജയ ഈ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ആണ് മറ്റൊരു താരം. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ, സിബി കെ തോമസും ദിലീപ് കെ കുന്നത്തും ചേര്‍ന്ന് 4 ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദീപക് ദേവാണ് നിര്‍വഹിക്കുന്നത്.

English Summary : Dileep comes with another surprising role

Comments

comments