സദ്ദാം ശിവനുമായി ദിലീപ്-ജോഷി


Dileep as sadham sivan - Keralacinema.com
റണ്‍വേ, ലയണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് സദ്ദാം ശിവന്‍. ഇടക്കാലത്ത് റണ്‍വേയുടെ രണ്ടാം ഭാഗം എടുക്കാനിരുന്നെങ്കിലും പിന്നീട് ആ പ്രൊജക്ട് നടക്കാതെ പോവുകയായിരുന്നു. ദിലീപിന്‍റെ ഏറെ ഹിറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സിബി കെ. തോമസ്, ഉദയ്കൃഷ്ണ എന്നിവരും, വ്യാസന്‍ എടവനക്കാട്, ദിലീപ് കുന്നത്ത് എന്നിവര്‍ ചേര്‍ന്നുള്ള 4 ബി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ എഴുതുന്നത്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.

Comments

comments