ഓട്ടോബയോഗ്രഫിയുമായി ദിലീപും ജിത്തു ജോസഫും


മൈ ബോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ ദിലീപും സംവിധായകന്‍ ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ദൃശ്യത്തിന്റെ തമിഴ്‌പതിപ്പ്‌ പാപനാശത്തിന്‌ ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ലൈഫ്‌ ഓഫ്‌ ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി എന്നാണ്‌ ചിത്രത്തിന്റെ പേര്‌. ജ്യോതി കൃഷ്‌ണയും രചന നാരായണന്‍കുട്ടിയും ചിത്രത്തില്‍ നായികമാരാകും. ഹാസ്യത്തിന്‌ പ്രാധാന്യം ഒരുക്കുന്ന എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന്‌ ജിത്തു ജോസഫ്‌ അറിയിച്ചു. സുരാജ്‌ വെഞ്ഞാറമ്മൂട്‌, സുനില്‍ സുഖദ, ജോജു ജോര്‍ജ്‌, ഹരീഷ്‌ പേരടി. ചെമ്പന്‍ വിനോദ്‌, ധര്‍മ്മജന്‍, ചെമ്പില്‍ അശോകന്‍ എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍. ഡിസംബര്‍ പകുതിയോടെ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും. ഇടുക്കി, കട്ടപ്പന, തൊടുപുഴ എന്നിവടങ്ങളിലാണ്‌ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തിലാണ്‌ ദിലീപ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌.

English summary : Dileep and Jithu Joseph to come with autobiography

Comments

comments