നായ പരിശീലകനായി ദിലീപ്റാഫി – മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് റിംഗ് മാസ്റ്റര്‍. റാഫി തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകളുടെ പരിശീലകനായാണ് ദിലീപ് എത്തുന്നത്. പൂര്‍ണ്ണമായും ഒരു കോമഡിയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് രാജനാണ്. 2014ലെ ആദ്യ ദിലീപ് ചിത്രമായിരിക്കും ഇത്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

English Summary : Dileep Act as Dog Trainer

Comments

comments