ഡൈവോഴ്സ് വാര്‍ത്തയെ ചിരിച്ച് തള്ളി ദിലീപ്


Dileep and manju - Keralacinema.com
ദിലീപ് -മഞ്ജു വാര്യര്‍ ബന്ധം വഷളാവുന്നു, ഡൈവോഴ്സാവുന്നു എന്ന മട്ടില്‍ നിത്യേന വാര്‍ത്തകള്‍ ചമക്കുന്ന മാധ്യമങ്ങള്‍ നിരവധിയാണ്. ഇവരെ വേര്‍പെടുത്തിയേ അടങ്ങൂ എന്ന വാശിപോലെയാണ് ചില മാധ്യമങ്ങളുടെ സമീപനം. അതിന് പിന്തുണ പോലെയാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരത്തിലൊരു വാര്‍ത്ത വന്നത്. മഞ്ജുവിന്‍റെ സ്ഥാപനത്തിന് ലോണെടുക്കാന്‍ ദിലീപ് ജാമ്യം നിന്നില്ല, ദിലീപിന്‍റെ പുട്ട് കടയുടെ ഉദ്ഘാടനത്തിന് മഞ്ജു വന്നില്ല തുടങ്ങിയ വിവരങ്ങളെ ആധാരമാക്കിയാണ് ഡൈവോഴ്സ് വാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നത്. ഇതാദ്യമായി ഇത്തരം വാര്‍ത്തകളോട് ദിലീപ് മറുപടി പറഞ്ഞു. താനും മഞ്ജുവും തമ്മില്‍ ഏതൊരു ഭര്‍ത്താവും, ഭാര്യയും തമ്മിലുണ്ടാകാവുന്ന പ്രശ്നങ്ങളേയുള്ളുവെന്നും, അത്തരം കാര്യങ്ങള്‍ക്ക് ഡൈവോഴ്സിന് പോയാല്‍ ഇവിടെ കുടുംബങ്ങള്‍ കാണില്ലെന്നുമാണ് ദിലീപ് പ്രതികരിച്ചത്. വിവാഹമോചനം എന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു.

Comments

comments