രേഖകളില്‍ ഡിജിറ്റല്‍ സൈന്‍ ചെയ്യാം


രേഖകളൊക്കെ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. കമ്പനികളും, വ്യക്തികളും ഇന്ന് ഡിജിറ്റല്‍ രേഖകള്‍ ഉപയോഗിക്കുന്നുണ്ട്. രേഖകള്‍ ആധികാരികമാകുന്നത് അവയില്‍ ഒപ്പ് നല്കുമ്പോളാണ്. ഡിജിറ്റല്‍ രേഖകളില്‍ സൈന്‍ ചെയ്യുന്നതിന് പല ടൂളുകള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള മികച്ച ഒന്നാണ് SignNow.

SignNow ഒരു ഫ്രീ സര്‍വ്വീസാണ്. ആദ്യം സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. ഇില്‍ ഡോകുമെന്‍റുകള്‍ സൈന്‍ ചെയ്യാനും, സ്റ്റോറേജ് നടത്താനും സാധിക്കും. ഐ ഫോണുകളിലും, ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇത് ഉപയോഗിക്കാനാവും.
സൈന്‍ ഇന്‍ ചെയ്താല്‍ ഫയല്‍ അപ് ലോഡ് ചെയ്യാം. PDF, Doc, Docx, JPG, PNG, BMP തുടങ്ങിയ ഫോര്‍മാറ്റുകളൊക്കെ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.
സൈന്‍ ചെയ്യുന്നതിനായി Invite Signers ക്ലിക്ക് ചെയ്യുക.
സ്വീകരിക്കുന്നയാളുടെ പേര് To ഫീല്‍ഡില്‌‍ ചേര്‍ക്കാം.
വേണമെങ്കില്‍ ഒരു മെസേജും ആഡ് ചെയ്യാം.


Prepare ബട്ടണ്‍ ക്ലിക്ക് ചെയ്ത് ടെക്സറ്റ് ഡോകുമെന്‍റില്‍ ആഡ് ചെയ്യാവുന്നതാണ്. ഇന്‍വിറ്റേഷന്‍ ലഭിച്ചയാള്‍ക്ക് ഒരു ലിങ്കാണ് ലഭിക്കുക. ഇത് ഓപ്പണ്‍ ചെയ്ത് Signature ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഒപ്പ് ആഡ് ചെയ്യാം.
മൗസുപയോഗിച്ച് ഒപ്പിടുകയോ, സിസ്റ്റത്തില്‍ സേവ് ചെയ്ത ഫയല്‍ ആഡ് ചെയ്യുകയോ ചെയ്യാം.

https://signnow.com/

Comments

comments