ഡിജിറ്റല്‍ പീജിയന്‍


ഇമെയില്‍ സര്‍വ്വീസുകള്‍ വഴി അയക്കാവുന്ന ഫയലുകള്‍ക്ക് പരിധിയുണ്ട്. ജിമെയില്‍, യാഹൂ, എന്നുവേണ്ട എല്ലാ മെയില്‍ സര്‍വ്വീസുകളും അറ്റാച്ച് ചെയ്യാവുന്ന ഫയല്‍സൈസ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് 25 എം.ബിക്ക് മേലെയില്ല. ഈ പരിധി മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ഡിജിറ്റല്‍ പീജിയന്‍ തരുന്നത്. ഇതു വഴി 5 ജി.ബി വരെ ഒറ്റത്തവണ അയക്കാന്‍ സാധിക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റും ഇത് സൗകര്യപ്രദമാണ്.
സൈന്‍ അപ് ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം. വളരെ എളുപ്പത്തില്‍ ഈ സര്‍വ്വീസ് കൈകാര്യം ചെയ്യാന്‍ സാധിക്കും. അക്കൗണ്ട് തുറക്കുന്നതേ സെന്‍ഡ് മെനുവിലെത്തും. ഇതില്‍ ലഭിക്കേണ്ടുന്ന ആളുടെ ഇമെയില്‍ അഡ്രസ്, സമ്മറി, മെസേജ്, അയക്കുന്ന ഫയലിന്‍റെ എക്സ്പിയറി ഡേറ്റ് എന്നിവ നല്കുക.
ഈ സര്‍വ്വീസിന്‍റെ ഒരു മെച്ചെന്നത് ഫയല്‍ സ്വീകരിക്കുന്നയാള്‍ ഒരു ഡിജിറ്റല്‍ പീജിയണ്‍ മെമ്പറാകണമെന്നില്ല എന്നതാണ്. ഒരു ഫയല്‍ അയക്കുമ്പോള്‍ അതിന്റെ ലിങ്കാണ് ലഭിക്കുക.

ഈ സര്‍വ്വീസ് കംപ്യൂട്ടറുകളില്‍ മാത്രമല്ല, മൊബൈലിലും ലഭിക്കും. ഫ്രീ അക്കൗണ്ടിന് പരമിതികളുണ്ട്. ഒരു മാസം നാല് മെസേജുകളേ അയക്കാനാവൂ. അതിന്‍റെ പരിധി 500 എം.ബിയാണ്. അതുപോലെ അയച്ച ഫയലുകള്‍ ഒരാഴ്ചക്കുള്ളില്‍ എക്സ്പയറാകും. പണം കൊടുത്താല്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ആയ സൗകര്യങ്ങള്‍ ലഭിക്കും.
https://digitalpigeon.com

Comments

comments