നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറക്ക് എത്ര പിക്‌സല്‍ വേണം?


മൊബൈല്‍ ഫോണ്‍ കഴിഞ്ഞാല്‍ ഏറ്റവും ജനകീയമായ ഒറു ഇലക്ട്രോണിക് ഉപകരണമായി ഡിജിറ്റല്‍ ക്യാമറകള്‍ മാറിക്കഴിഞ്ഞു. ഫിലിംക്യാമറകള്‍ മാര്‍ക്കറ്റൊഴിയുകയും, ഡിജിറ്റള്‍ ക്യാമറകള്‍ക്ക് വിലകുറയുകയും ചെയ്തതോടെ ഏറെ പേര്‍ ഫോട്ടോഗ്രാഫര്‍മാരായി. പ്രത്യേകിച്ച് അധിക ചെലവൊന്നുമില്ലാതെ എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുക്കാം, അത് ശരിയായിട്ടില്ല എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഡെലീറ്റ് ചെയ്യാം, പ്രിന്റെടുക്കാതെ തന്നെ കാണാം എന്നിവയും ഡിജിറ്റല്‍ക്യാമറകളെ ജനപ്രിതിയുള്ളതാക്കി.
മെഗാപിക്‌സല്‍ വര്‍ദ്ധിപ്പിച്ച് ഓരോ ദിവസവും പുതിയമോഡല്‍ ക്യാമറകള്‍ മാര്‍ക്കറ്റിലെത്തുന്നു. 2 ല്‍ തുടങ്ങിയ എം.പി ഇന്ന് 16 ലും 18 ലും എത്തിക്കഴിഞ്ഞു. നിങ്ങള്‍ ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ പോകുമ്പോള്‍ എന്താണ് നോക്കേണ്ടത്. വിലയോ, മെഗാപിക്‌സലോ?
mega pixel
പലര്‍ക്കും എന്താണ് മെഗാപിക്‌സല്‍ എന്നറിയില്ല. ഒരു ചിത്രത്തിലെ പിക്‌സലുകളുടെ എണ്ണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് എത്ര വലിപ്പമുള്ള ചിത്രം ആവശ്യമുണ്ട് എന്നതാണ് മെഗാപിക്‌സല്‍ തെരഞ്ഞെടുക്കുന്നതില്‍ അടിസ്ഥാനമായുള്ളത്. സാധാരണക്കാരെ സംബന്ധിച്ച് 7 നും 10 ഇടയിലുള്ള ക്യാമറ തന്നെ അധികമാണ്.
എന്നാല്‍ പ്രൊഫഷണല്‍ ആവശ്യത്തിനുപയോഗിക്കുന്നവര്‍ക്ക് ഇതിലേറെ വേണം.
പല തരം ക്യാമറകള്‍
DSLR ( Digital single lens reflux)  പ്രൊഫഷണല്‍ ആവശ്യത്തിന് ഉപയോഗിക്കുന്നവയാണ്. ഹൈഎന്‍ഡ് ശ്രേണിയില്‍ പെടുന്ന ഇവ റിമൂവബിള്‍ ലെന്‍സ് ഉള്ളവയാണ്. ഇത് സാധാരണ ഉപയോഗത്തിന് പറ്റുന്നവയല്ല. മാത്രമല്ല വിലയും വളരെ കൂടുതലാണ്.
Shoot and point (Compact) ക്യാമറകള്‍ ശരാശരി ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളവയാണ്. സ്റ്റാന്‍ഡോര്‍ഡ് ഫീച്ചേഴ്‌സ് ഉള്ള ഇത്തരം ക്യാമറകള്‍ ഹോം ഫോട്ടോകളും മറ്റും എടുക്കാന്‍ അനുയോജ്യമാണ്. ഇമേജ് സ്‌റ്റെബിലൈസര്‍, ലൈറ്റ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേ ഇതില്‍ കാണൂ. ഇവക്ക് വലിയ വില നല്‌കേണ്ടതില്ല.
SLR  ഇവ മുകളില്‍ പറഞ്ഞ രണ്ടിനും ഇടയില്‍ പെടുന്നവയാണ്. സെമി പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നവയാണ് ഇവ. കോംപാക്ടിനേക്കാല്‍ ക്വാളിറ്റിയും ഫീച്ചേഴ്‌സും ഉണ്ട്. എന്നാല്‍ DSLR ന് അടുത്തെത്തില്ല.
ഇത്തരം മോഡലുകളില്‍ ചിലതിന് റിമൂവബിള്‍ ലെന്‍സ് ഉണ്ടാകും.
സാധാരണ ആവശ്യത്തിനുള്ള ക്യാമറയില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
ഇമേജ് സ്‌റ്റെബിലൈസേഷന്‍ – ബ്ലര്‍ ഇഫക്ട് വരാതെ ചിത്രങ്ങളെടുക്കാന്‍ ഈ സൗകര്യം അനിവാര്യമാണ്. പ്രത്യേകിച്ച് വളര്‍ത്ത് മൃഗങ്ങള്‍ പോലുള്ളവയുടെ.
എക്‌സ്റ്റന്‍ഡഡ് സ്‌റ്റോറേജ് – മെമ്മറി കാര്‍ഡിലേക്കുള്ള മികച്ച സ്‌റ്റോറേജ് .
ഒപ്ടിക്കല്‍ സൂം – മിക്കവാറും ക്യാമറകള്‍ക്ക് നല്ല ഒപ്ടിക്കല്‍ സൂം തോത് ഉണ്ട്. 12X ന് മേലെ വരെയുണ്ട്. ഏറെ അകലെയുള്ള ചിത്രങ്ങളെ വളരെ മികവോടെ ഇത്തരം ക്യാമറകളില്‍ സൂം ചെയ്ത് എടുക്കാനാവില്ല. എന്നാല്‍ താരതമ്യേന അടുത്ത കാഴ്ചകള്‍ ക്ലിയറായി സൂമിങ്ങ് വഴി എടുക്കാം. ഡിജിറ്റല്‍ സൂം എന്നത് ഇന്നത്തെ കാലത്ത് പരിഗണനാര്‍ഹമേയല്ല.
Max Print Size    Minimum MP     Resolution
4 x 6             2 megapixels        1600 x 1200
5 x 7             3 megapixels        2048 x 1536
8 x1 0           5 megapixels        2560 x 1920
11 x 14        6 megapixels        2816 x 2112
16 x 20        8+ megapixels       3264 x 2468

Comments

comments