വ്യത്യസ്ഥ അക്ഷരങ്ങള്‍ ടൈപ്പിംഗില്‍ ലഭിക്കാന്‍…


സാധാരണ ഗതിയില്‍ വിന്‍ഡോസില്‍ നമ്മള്‍ ഇംഗ്ലിഷാവും കീബോര്‍ഡ് വഴി ടൈപ്പ് ചെയ്യുന്നതിനുപയോഗിക്കുക. അല്ലെങ്കില്‍ മലയാളം പോലുള്ള പ്രാദേശിക ഭാഷകള്‍ സെറ്റ് ചെയ്തിരിക്കും. എന്നാല്‍ ഇംഗ്ലീഷില്‍ തന്നെ മറ്റ് ഭാഷകളുടെ ശൈലിയില്‍ എഴുതാറുണ്ട്. ഉദാഹരണത്തിന് ഫ്രഞ്ച് സ്റ്റൈലില്‍ café പോലുള്ള വാക്കുകള്‍. ഇങ്ങനെ വ്യത്യസ്ഥ രീതിയില്‍ ഇംഗ്ലീഷ് തന്നെയുപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനുപയോഗിക്കാവുന്ന ഒരു ടൂളാണ് ഹോള്‍ഡ് കീ.

ഇത് ഇന്‍സ്റ്റാള്‍ചെയ്താല്‍ വളരെ എളുപ്പത്തില്‍ ഇത്തരത്തില്‍ ടൈപ്പ് ചെയ്യാം. അതിന് നിങ്ങള്‍ ടൈപ്പ് ചെയ്യാനുദ്ദേശിക്കുന്ന അക്ഷരത്തില്‍ ഏതാനും സെക്കന്‍ഡ് അമര്‍ത്തി പ്പിടിക്കുക. ഇത് നിര്‍ത്തുമ്പോള്‍ സാധ്യമായ ഒപ്ഷനുകള്‍ തെളിഞ്ഞ് വരും. അതിന്റെ നമ്പര്‍ ടൈപ്പ് ചെയ്ത് ടെക്സ്റ്റില്‍ ഇന്‍സെര്‍ട്ട് ചെയ്യാം.
വളരെ കുറഞ്ഞ സൈസ് മാത്രമുള്ള ഈ പ്രോഗ്രാം നിങ്ങള്‍ക്ക് വ്യത്യസ്ഥമായ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കാം.
Download

Comments

comments