ബ്രൗസിങ്ങിനിടെ വാക്കുകളുടെ അര്‍ത്ഥം പെട്ടന്ന് കണ്ടെത്താം


നെറ്റില്‍ വെബ്പേജുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും വാക്കുകളുടെ അര്‍ത്ഥം തിരയേണ്ടതായി വരാം. പലരും ചെയ്യുക ഒരു ടാബ് തുറന്ന് വെച്ച് അതില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അര്‍ത്ഥം കണ്ടെത്തുക എന്നതാണ്. അല്ലെങ്കില്‍ സിസ്റ്റത്തിലുള്ള ഡിക്ഷണറി ഉപയോഗിക്കുക. ഇവയല്ലാതെ എന്താണ് മാര്‍ഗ്ഗമെന്ന് നോക്കാം.
ഗൂഗിള്‍ ഡിക്ഷണറി ക്രോമില്‍
ഇതൊരു എക്സ്റ്റന്‍ഷനാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ബ്രൗസര്‍ ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യുക. ഇനി വാക്കുകളുടെ അര്‍ത്ഥം അറിയാന്‍ വാക്കില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. ഒരു പോപ് അപ് വരുന്നതില്‍ അര്‍ത്ഥം കാണാം. അത് സംബന്ധിച്ച് കൂടുതലറിയാന്‍ മോര്‍ ഒപ്ഷനെടുത്താല്‍ മതി.

Download
വണ്‍ക്ലിക്ക് പോപ് അപ് ഡിക്ഷണറി -ഫയര്‍ഫോക്സിന്
ഫയര്‍ഫോക്സിനുള്ള എക്സ്റ്റന്‍ഷനാണ് ഇത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു വാക്കിന്‍റെ അര്‍ത്ഥമറിയാന്‍ അത് സെലക്ട് ചെയ്ത് ആഡോണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Shift+D ഉപയോഗിച്ചും ഇത് തുറക്കാം.

Download

Comments

comments