ക്രോമിലെ ബുക്ക് മാര്‍ക്കിംഗ് ആകര്‍ഷകമാക്കാം


Dewey - Keralacinema.com

ബ്രൗസറുകളിലെല്ലാം ബുക്ക്മാര്‍ക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നാല്‍ ഇവയെല്ലാം ഏകദേശം ഒരേ രീതിയാണ്. വ്യത്യസ്ഥവും ആകര്‍ഷകവുമായ തരത്തില്‍ ബുക്ക് മാര്‍ക്കുകള്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Dewey.
ചെറിയ തമ്പ് നെയിലുകളായി ബുക്ക് മാര്‍ക്കുകള്‍ കാണിക്കുന്നു എന്ന് മാത്രമല്ല സെര്‍ച്ച്, ടാഗിങ്ങ്, സോര്‍ട്ടിംഗ് സംവിധാനങ്ങളും ഇത് ഉപയോഗിച്ച് സാധ്യമാക്കാം.

ഇത് ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പുതിയൊരു വിന്‍ഡോ തുറക്കും.
ഡിഫോള്‍ട്ടായി ഇതില്‍ തമ്പ് നെയിലുകള്‍ കാണിക്കില്ല. അതിന് Settings ല്‍ പോവുക. അവിടെ Show thumbnails എനേബിള്‍ ചെയ്യുക.

ടാഗിങ്ങാണ് മറ്റൊരു സംവിധാനം. ബുക്ക് മാര്‍ക്ക് ടാഗുകള്‍ അനുസരിച്ച് സെര്‍ച്ചിംഗ് എളുപ്പമാക്കാനാവും.
ഗ്രിഡ് രൂപത്തിലുള്ള തമ്പ് നെയിലുകള്‍ കീബോര്‍ഡിലെ ആരോ കീ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാം.

DOWNLOAD

Comments

comments