സ്പാമുകള്‍ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്യാം


സ്പാമുകളുടെ ശല്യം ഇമെയിലില്‍ അനുഭവിച്ചിട്ടാല്ലത്തവര്‍ ചുരുക്കമായിരിക്കും. ദിനംപ്രതി സ്പാമുകള്‍ ഇന്‍ബോക്സില്‍ വന്ന് നിറയും. ഏറെയും ഫ്രോഡ് പരിപാടികള്‍. എവിടെ നിന്ന് ഇവയൊക്കെ വരുന്നു എന്ന് പലരും അതിശയിക്കാറുണ്ടാകും. റിസര്‍വ്വ് ബാങ്കില്‍ നിന്നും, വിദേശത്തെ ലോട്ടറി കമ്പനിയില്‍ നിന്നുമൊക്കെ കത്ത് ലഭിക്കാത്തവര്‍ ചുരുക്കമാകും. തട്ടിപ്പിന്‍റെ വലിയൊരു സാധ്യതയാണ് സ്പാമുകള്‍ പലപ്പോഴും തുറന്നിടുന്നത്. അതിനിരയാകുന്നത് ഇവയെപറ്റി ധാരണയില്ലാത്തവരും.
സ്പാമുകള്‍ ചെക്ക് ചെയ്ത് സഥിരമായി ഡെലീറ്റ് ചെയ്യുന്നത് പലര്‍ക്കും ഒരു ജോലി തന്നെയായിരിക്കും. സ്പാമുകള്‍ ഓട്ടോമാറ്റിക്കായി ജിമെയിലില്‍ നിന്ന് ഡെലീറ്റ് ചെയ്യാന്‍ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം.
ജിമെയിലില്‍ ലോഗിന്‍ ചെയ്ത് Settings > Filters > Create New Filter എടുക്കുക,
ഏത് തരത്തിലുള്ള മെയിലുകളാണ് ഫില്‍ട്ടര്‍ ചെയ്യേണ്ടത് എന്ന് ചോദിക്കും.
in:spam എന്ന് ആഡ് ചെയ്ത് Create New Filter ക്ലിക്ക് ചെയ്യുക.
ഒരു പോപ് അപ് വരുന്നത് ഒകെ. നല്കുക.
ഇപ്പോള്‍ ഫില്‍ട്ടര്‍ വഴി ഇമെയിലുകള്‍ എന്ത് ചെയ്യണമെന്ന് സെറ്റ് ചെയ്യാം.
നിരവധി ഒപ്ഷനുകള്‍ ഇതിലുണ്ട്. അതില്‍ Delete It എന്നത് സെലക്ട് ചെയ്യുക.
Also Apply this Filter എന്നതും ചെക്ക് ചെയ്യുക.
നിങ്ങള്‍ ഫില്‍ട്ടര്‍ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞു. ഇനി സ്പാമുകള്‍ മെയിലിലേക്ക് വന്നാല്‍ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ആയിക്കൊള്ളും.

എന്‍ജോയ് സ്പാം ഫ്രീ ജിമെയില്‍ !!!!!

Comments

comments