ജിമെയില്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യണോ?


പലര്‍ക്കും നിരവധി ഇമെയില്‍ അക്കൗണ്ടാകും. പ്രൈമറി ഇമെയിലിന് പുറമെ നിര്‍മ്മിക്കുന്ന ഇമെയിലുകള്‍ ഭൂരിപക്ഷം പേരും കുറച്ച് കാലം ഉപയോഗിച്ച ശേഷം ഒഴിവാക്കി പുതിയ മെയില്‍ അഡ്രസിലേക്ക് മാറും.
മെയില്‍ അഡ്രസിന് ഭംഗി പോര എന്നതുകൊണ്ടും, വര്‍ഷം ഐഡിയില്‍ നല്കി ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഇമെയില്‍ അഡ്രസുകളും ഇങ്ങനെ ഉപേക്ഷിച്ചേക്കാം. മറ്റ് ദുരുപയോഗങ്ങള്‍ക്ക് ഇടയാകാതിരിക്കാന്‍ ഏറ്റവും നല്ലത് ഉപയോഗിക്കാത്ത മെയിലുകള്‍ ഡെലീറ്റ് ചെയ്യുക എന്നതാണ്.
അറിയാത്തവര്‍ക്കായി ജിമെയില്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

1. ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

2. വലത് വശത്ത് മുകളിലായി പ്രൊഫൈല്‍ പിക്ചറിനടുത്തുള്ള Account ക്ലിക്ക് ചെയ്യുക.
Delete gmail account - Compuhow.com
3. Account Management സെക്ഷനിലായി Close account and delete all services and information associated with it എന്ന് കാണാം.
അതില്‍ ക്ലിക്ക് ചെയ്ത് ഇമെയില്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യാം. എന്നാല്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അക്കൗണ്ട് ഡെലീറ്റ് ചെയ്യുമ്പോള്‍ ലഭിച്ചതും, ഉപയോഗിച്ചതുമായ ഡാറ്റകള്‍ ചെക്ക് ചെയ്ത് ആവശ്യമായവ ഡൗണ്‍ലോഡ് ചെയ്ത് വെയ്ക്കുക. ഗൂഗിള്‍ ഡ്രൈവില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫയലുകളൊന്നും അപ്ലോഡ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

Comments

comments