ഫയല്‍ ഡെലീറ്റ് ചെയ്യാം – ഡ്രാഗ് & ഡ്രോപ്പ് വഴി


Securely - Compuhow.com
കംപ്യൂട്ടറില്‍ നിന്ന് ഒരു ഫയല്‍ ഡെലീറ്റ് ചെയ്താല്‍ അത് റീസൈക്കിള്‍ ബിന്നിലേക്ക് പോകും. അവിടെ നിന്ന് പോയാലും സംഗതി പൂര്‍ണ്ണമായും ഡെലീറ്റ് ആയിട്ടുണ്ടാവില്ല. ഹാര്‍ഡ് ഡിസ്കില്‍ അവശേഷിക്കുന്ന ഫയല്‍ വേണമെങ്കില്‍ റിക്കവറി ടൂളുപയോഗിച്ച് വീണ്ടെടുക്കാനാവും. ഇതിന് സഹായിക്കുന്ന അനേകം പ്രോഗ്രാമുകള്‍ ഇന്ന് നിലവിലുണ്ട്.

കംപ്യൂട്ടറുകള്‍ വില്‍ക്കുമ്പോള്‍ ഇക്കാര്യം മനസിലുണ്ടാകണം. ഇല്ലെങ്കില്‍ നിങ്ങളുടെ ചില പേഴ്സണല്‍ ഫയലുകളൊക്കെ റിക്കവര്‍ ചെയ്തെടുത്ത് ഭാവിയില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഈ ആവശ്യത്തിനുപയോഗിക്കാവുന്ന ഒരു ടൂളണ് Securely. ഇതുപയോഗിച്ച് ഫയലുകള്‍ പെര്‍മനന്റായി ഡെലീറ്റ് ചെയ്യാന്‍ സാധിക്കും. വളരെ ലളിതമായ ഇന്‍റര്‍ഫേസുമാണ് ഇതിനുള്ളത്.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫയലുകള്‍ സെലക്ട് ചെയ്ത് ഡെലീറ്റ് എടുക്കകയോ, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്തോ ഫയലുകള്‍ ഡെലീറ്റ് ചെയ്യാം.
Securely file - Compuhow.com

Scheneier, US DOD 5220.22, Paranoid, Gutmann method എന്നീ രീതികളില്‍ ഇതില്‍ ഫയലുകള്‍ പെര്‍മനന്റായി ഡെലീറ്റ് ചെയ്യാനാവും.
ഫയലുകള്‍ ഡെലീറ്റ് ചെയ്യുമ്പോള്‍ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് വരും. അതില്‍ ക്ലിക്ക് ചെയ്ത് ഫയലുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാം.

VISIIT SITE

Comments

comments