ഫയലുകള്‍ ഡെലീറ്റ് ചെയ്യാന്‍ DeleteOnClick


Delete on click - Compuhow.com
കംപ്യൂട്ടറില്‍ നിന്ന് ഡാറ്റകള്‍ സാധാരണ ഡെലീറ്റ് ചെയ്യുന്നത് പോലെ ചെയ്താല്‍ പൂര്‍ണ്ണമായും ഡെലീറ്റ് ആവുകയില്ല. ഹാര്‍ഡിഡിസ്കില്‍ കാണാനാവില്ലെങ്കിലും അവ പ്രത്യേക പ്രോഗ്രാമുകള്‍ ഉപയോഗിച്ച് റിക്കവര്‍ ചെയ്തെടുക്കാനാവും. ഇത്തരം പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്ത കംപ്യൂട്ടറുകളില്‍ നിന്ന് ഡാറ്റകള്‍ ശേഖരിച്ച് ദുരുപയോഗപ്പെടുത്തുന്ന ഒരു പ്രശ്നം ഇന്ന് കാണുന്നുണ്ട്. വളരെ പേഴ്സണലായ ചിത്രങ്ങളും, മറ്റും ഇത്തരത്തില്‍ റിക്കവര്‍ ചെയ്തെടുക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്കിടവരുത്തും.
റിക്കവര്‍ ചെയ്യാന്‍ സാധിക്കാത്തവിധം ഡാറ്റകള്‍ ഡെലീറ്റ് ചെയ്യാനുപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് DeleteOnClick.

ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ റൈറ്റ് ക്ലിക്ക് മെനുവില്‍ Securely Delete എന്നൊരു ഒപ്ഷന്‍ വരും.
ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കാത്തവിധം ഫയലുകള്‍ ഡെലീറ്റ് ചെയ്യാം.

32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യുന്ന ഈ പ്രോഗ്രാം ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

DOWNLOAD

Comments

comments