വിന്‍ഡോസില്‍ ഡിഫോള്‍ട്ട് പ്രിന്‍റര്‍ എങ്ങനെ സെറ്റ് ചെയ്യാം.


പുതിയ പ്രിന്‍ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ഡിഫോള്‍ട്ട് പ്രിന്ററായി സെറ്റ് ചെയ്യാനാവും. എന്നാല്‍ പല പ്രിന്‍ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍ ഇത് പ്രയാസം സൃഷ്ടിച്ചേക്കാം. വിന്‍ഡോസില്‍ ഡിഫോള്‍ട്ട് പ്രിന്‍റ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാത്തവര്‍ തുടര്‍ന്ന് വായിക്കുക.

പുതിയ പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റികായി അതിലേക്ക് പ്രിന്‍റ് കമാന്‍ഡ് പോകാനുള്ള സംവിധാനമുണ്ട്. ഇത് മാറ്റാന്‍ ആദ്യം സ്റ്റാര്‍ട്ട് ഓര്‍ബില്‍ ക്ലിക്ക് ചെയ്യുക.
Default printer - Compuhow.com
Devices and Printers ല്‍ ക്ലിക്ക് ചെയ്ത് ലിസ്റ്റില്‍ നിന്ന് പ്രിന്‍റര്‍ കണ്ടെത്തുക.
ഏത് പ്രിന്‍ററാണോ ഡിഫോള്‍ട്ട് പ്രിന്ററായി സെറ്റ് ചെയ്യേണ്ടത് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Set as default printer ല്‍ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ സെറ്റ് ചെയ്യുമ്പോള്‍ അത് തിരിച്ചറിയാനായി പച്ച നിറത്തില്‍ ഒരു ടിക് മാര്‍ക്ക് പ്രത്യക്ഷപ്പെടും.

Comments

comments