ന്യൂ ജനറേഷൻകാര്‍ക്കൊരു പണിയുമായി ദീപ്തി


മലയാളത്തിലെ പഴയകാല നായികയായ സുമിത്രയുടെ മകൾ ദീപ്തി ന്യൂ ജനറേഷൻകാര്‍ക്കൊരു പണിയുമായി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. നവാഗതനായ ശങ്കർ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്യൂ ജനറേഷൻ പണി എന്നത്. പറങ്കിമല എന്ന ചിത്രത്തിൽ നായകനായ ബിയോണാണ് ചിത്രത്തിലെ നായകൻ. വളരെ ബോൾഡായ, നല്ല വിദ്യാഭ്യാസമുള്ള ഇന്ദ്രജ എന്ന കഥാപാത്രത്തൊണ് ദീപ്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴിലൂടെയാണ് ദീപ്തി സിനിമ രംഗത്തേക്ക് എത്തിയത്. മലയാളത്തില്‍ ദീപ്തി ആദ്യം അഭിനയിച്ച ചിത്രം അജു വർഗീസ് നായകനായ മോനായി അങ്ങനെ ആണായി എന്ന ചിത്രമാണ്. ദീപ്തിയുടെ അമ്മ സുമിത്ര നിരവധി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

English summary : Deepthi coming back with Oru New Generation Pani

Comments

comments