
ആദ്യമായി ദീപനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിന് ഷൈലോക്ക് എന്ന് പേരിട്ടു. ചിത്രത്തിന്‍റെ തിരക്കഥ നിര്‍മ്മിച്ചിരിക്കുന്നത് എ.കെ. സാജനാണ്. സുരേഷ് ഗോപി നായകനായ ഡോൾഫിൻ ബാറാണ് ദീപന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അനൂപ് മേനോനാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിവാസൻ, മേഘ്‌നാ രാജ്, കൽപ്പന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയിന്റ് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പോളിടെക്‌നിക് എന്നിവയാണ് അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. ലോ പോയിന്‍റില്‍ ചാക്കോച്ചൻ വക്കീൽ വേഷത്തിലും യുവരാഷ്ട്രീയക്കാരനായ പോളിയുടെ വേഷവുമാണ് പോളിടെക്നിക്കില്‍.
English Summary : Deepan and Kunjako to team up for Shylock