സുരക്ഷിതമായ ഡൗണ്‍ലോഡിങ്ങിന് DDownloads


DDownloads സുരക്ഷിതമായി നിങ്ങള്‍ക്ക് വേണ്ടുന്ന പ്രോഗ്രാമുകള്‍ കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ്. സിനെറ്റ് പോലുള്ള സൈറ്റുകളില്‍ പോയി ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം പ്രോഗ്രാമുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ പ്രോഗ്രാം ഉപകരിക്കും. ഡെവലപ്പര്‍ സൈറ്റില്‍ നിന്ന് തന്നെ ഡൗണ്‍ലോഡിങ്ങ് സാധ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. മാല്‍വെയറുകളെ ഒരു പരിധി വരെ ഇതുവഴി അകറ്റി നിര്‍ത്താനാവും.
ഇതുപയോഗിച്ച് നിങ്ങള്‍ക്ക് വേണ്ടുന്ന പ്രോഗ്രാം സെര്‍ച്ച് ചെയ്യാവുന്നതാണ്. മിക്കവാറും ഏറ്റവും പുതിയ വേര്‍ഷനുകളുടെ ഡൗണ്‍ലോഡ് ലിങ്കാവും സെര്‍ച്ച് റിസള്‍ട്ടായി കാണിക്കുക. ഇതൊരു പോര്‍ട്ടബിള്‍ പ്രോഗ്രാം കൂടിയാണ്.
വളരെ ലൈറ്റ്വെയ്റ്റായ ഈ പ്രോഗ്രാം വിന്‍ഡോസ് എക്സ്.പി, വിന്‍ഡോസ് 7, വിസ്റ്റ എന്നിവയില്‍ വര്‍ക്ക് ചെയ്യും.
http://www.ddownloads.net/download/viewcategory/30-ddownloads

Comments

comments