ഇമേജുകളിലെ ഡാറ്റകള്‍


ഡിജിറ്റല്‍ ഇമേജുകളും സാധാരണ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം അവയില്‍ എംബഡായിരിക്കുന്ന ഡാറ്റകളാണല്ലോ. അനേകം ഡിജിറ്റല്‍ ചിത്രങ്ങള്‍ ദിനംപ്രതി വെബ്സൈറ്റുകളിലേക്ക് അപ് ലോഡ് ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ കാണാനാവില്ലെങ്കിലും ഓരോ ഇമേജിലും വ്യക്തമായ ചില ഡാറ്റകള്‍ അടങ്ങിയിട്ടുണ്ട്. ചിത്രം എടുത്ത തിയ്യതി, സമയം, ക്യാമറ മോഡല്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ മനസിലാക്കാനാവും. നിങ്ങളുടെ കൈവശമുള്ള ചിത്രങ്ങള്‍‌ പരിശോധിക്കണമെന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ചെറിയ പ്രോഗ്രാമാണ് Photo Data Explorer.

Photo data - Compuhow.com
വളരെ ലളിതമായ ഇന്റര്‍ഫേസാണ് ഈ പ്രോഗ്രാമിന്‍റേത്. സിംഗിളായും മള്‍ട്ടിപ്പിളായും ചിത്രങ്ങള്‍ ഇതില്‍ ഓപ്പണ്‍ ചെയ്യാം. ഒരു പ്രിവ്യു ഏരിയയും, എക്സിഫ് ഡാറ്റ ഏരിയയും പ്രോഗ്രാമില്‍ കാണാം.
ചിത്രത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ എക്സിഫ് ഡാറ്റയിലുണ്ടാവും. ഇത് കാണാന്‍ മാത്രമല്ല ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാനും സാധിക്കും.

DOWNLOAD

Comments

comments