ഡാറ്റ ക്രോ…മീഡിയ ഫയലുകള്‍ ഓര്‍ഗനൈസ് ചെയ്യാം


കംപ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന മൂവികള്‍, പാട്ടുകള്‍, ബുക്കുകള്‍, സോഫ്ററ് വെയറുകള്‍ തുടങ്ങിയവ ഓര്‍ഗനൈസ് ചെയ്ത് സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ് ഡാറ്റ ക്രോ. ഓണ്‍ലൈന്‍ സെര്‍ച്ചിംഗ് സംവിധാനവും ഇതിലുണ്ട്. പോര്‍ട്ടബിളായ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. കംപ്യൂട്ടറിലെ ഫയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി സെര്‍ച്ച് ചെയ്ത് ആഡ് ചെയ്യാനും സാധിക്കും.

ബിഗിനര്‍, അഡ്വാന്‍സ്ഡ് എന്നീ രണ്ട് ഒപ്ഷനുകള്‍ ഈ ആപ്ലിക്കേഷനുണ്ട്. ഡാറ്റ ക്രോ ആദ്യം റണ്‍ചെയ്യുമ്പോള്‍ ഇത് സെറ്റ് ചെയ്യുക. ഒപ്ഷനുകളും സെറ്റിങ്ങുകളും വിശദമായി മനസിലാക്കിയ ശേഷം ഇത് അഡ്വാന്‍സ്ഡ് എന്നതിലേക്ക് മാറ്റാം. Amazon, Imdb, Softpedia, MobyGames പോലുള്ള സൈറ്റുകളില്‍ നിന്ന് ഡാറ്റകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍‌ ഡാറ്റ ക്രോയില്‍ സംവിധാനമുണ്ട്. Windows XP / Vista /7 / 8 എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും. ഫ്രീയായി ഇത് ഡൗണ്‍ലോഡ് ചെയ്യാം.

http://www.datacrow.net/download.html

Comments

comments