എഴുത്തിന് ആയാസം കുറയ്ക്കാന്‍ Dark Room


computer typing - Compuhow.com
സാധാരണ വേഡ് പ്രോസസറുകളില്‍ വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളാണ് ഉണ്ടാവുക. അക്ഷരങ്ങളുടെ നിറം മാറ്റാമെങ്കിലും ഡിഫോള്‍ട്ടായിട്ടുള്ളത് അത്തരത്തിലാണ്. കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് നിങ്ങള്‍ ഡോകുമെന്റുകള്‍ തയ്യാറാക്കുകയും, മറ്റ കാര്യങ്ങളൊക്കെ രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്യുന്നതെങ്കില്‍ ഏറെ നേരം തുടര്‍ച്ചയായി സ്ക്രീന്ല്‍ നോക്കിയിരിക്കുന്നത് കണ്ണിന് പ്രയാസം സൃഷ്ടിക്കും. ഇത് അല്പം കുറയ്ക്കാനുപയോഗിക്കാവുന്ന ഒരു ലളിതമായ ടെക്സ്റ്റ് എഡിറ്ററാണ് Dark Room.
Darkroom - Compuhow.com
നോട്ട് പാഡിന് സമാനമായ ഒരു പ്രോഗ്രാമാണിത്. ഡിഫോള്‍ട്ടായി കറുത്ത പശ്ചാത്തലവും, പച്ച അക്ഷരങ്ങളുമാണ് ഇതില്‍ ഉണ്ടാവുക.
Dark Room ന്‍റെ പ്രത്യേകത ഇത് റണ്‍ ചെയ്യുമ്പോള്‍ സ്ക്രീനിലുള്ള മറ്റെല്ലാം മറയ്ക്കപ്പെടും എന്നതാണ്. ഏറെ ടൈപ്പ് ചെയ്യാനുണ്ടെങ്കില്‍ ഇതില്‍ ടൈപ്പ് ചെയ്ത് തുടര്‍ന്ന് വേറൊരു പ്രോഗ്രാമില്‍ സ്പെല്‍ ചെക്കിങ്ങ് നടത്താം. കണ്ണിന് ആയാസം കുറച്ച് അലോസരമില്ലാതെ ടൈപ്പിംഗ് കാര്യക്ഷമമാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
മാത്രമല്ല ടൈപ്പിംഗ് ജോലികളില്‍ ഏര്‍‌പ്പെട്ടിരിക്കുമ്പോള്‍ മറ്റ് പ്രോഗ്രാമുകളൊന്നും കണ്ണില്‍പെടാത്തതിനാല്‍ ശ്രദ്ധമാറുകയുമില്ല.

DOWNLOAD

Comments

comments