ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായ ഫൈസല്‍ ലത്തീഫ് നിര്‍മ്മിക്കുന്ന ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാര്‍ത്താണ്ഡനാണ്. ഷാജി കൈലാസ്, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് മാര്‍ത്താണ്ഡന്‍. ബെന്നി പി.നായരമ്പലമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ലീലക്കും ശേഷമാകും ഈ ചിത്രം ആരംഭിക്കുക.

Comments

comments