ആന്‍ഡ്രോയ്ഡ് ഫോണില്‍ കസ്റ്റം വൈബ്രേഷന്‍


vybe - Compuhow.com
വിളിക്കുന്ന ആളെ ഫോണില്‍ നോക്കാതെ തന്നെ തിരിച്ചറിയാന്‍ റിംഗ്ടോണുകള്‍ സെറ്റ് ചെയ്യാറുണ്ടല്ലോ. ഓരോരുത്തര്‍ക്കും വ്യത്യസ്ഥ റിംഗ്ടോണുകള്‍ ഉപയോഗിക്കുക ലോ എന്‍ഡ് ഫോണുകളില്‍ വരെ സാധ്യമാണ്. ഇതേപോലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വൈബ്രേഷന്‍ കസ്റ്റമൈസ് ചെയ്ത് ഫോണ്‍ നോക്കാതെ തന്നെ ആരാണ് വിളിക്കുന്നത് എന്ന് മനസിലാക്കാനാവും. Vybe എന്ന ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുക.
മികച്ച ഇന്റര്‍ഫേസും, ഉപയോഗിക്കാന്‍ എളുപ്പവുമുള്ള ഒന്നാണ് Vybe.
ഇന്റര്‍ഫേസില്‍ കാണുന്ന Record ബട്ടണില്‍ ക്ലിക്ക് ചെയ്ത് കസ്റ്റം വൈബ്രേഷന്‍ റെക്കോഡ് ചെയ്യാം. ഇതില്‍ ഒരു ഗ്രാഫ് പോലെ റെക്കോഡിങ്ങ് കാണിക്കും. സെറ്റ് ചെയ്ത വൈബ്രേഷന്‍ ഡിഫോള്‍ട്ടായി കോണ്ടാക്ടുകള്‍ക്ക് ആഡ് ചെയ്യാന്‍ സ്ക്രീനിന് മുകളിലെ Contacts ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
വ്യത്യസ്ഥ കോണ്ടാക്ടുകള്‍ക്ക് പല വൈബ്രേഷനുകളും ചേര്‍ക്കാം.

Download

Comments

comments