Cucusoft Net Guard ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് മോണിട്ടര്‍


ലിമിറ്റ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ പലപ്പോഴും ഒരു ഭീഷണിയായി മാറാറുണ്ട്. പ്രത്യേകിച്ച് ബി.എസ്. എന്‍.എല്ലിന്‍റെ കണക്ഷനുകളില്‍. ലിമിറ്റഡ് പ്ലാനില്‍ നെറ്റുപയോഗിച്ച് ബില്ല് വരുമ്പോള്‍ നാലുമാസം അണ്‍ലിമിറ്റഡ് കണക്ഷന്‍ ഉപയോഗിക്കാമായിരുന്ന ചാര്‍ജ്ജ് കണ്ട് കണ്ണ് തള്ളിപ്പോകുന്ന ഏറെ നെറ്റ് വരിക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. പലകാരണങ്ങളാല്‍ ഇങ്ങനെ സംഭവിക്കും. ഒന്ന് ഉപയോഗിക്കുന്നതിന്‍റെ പരിധിയെപ്പറ്റിയുള്ള അറിവില്ലായ്മ. അല്ലെങ്കില്‍ മറ്റാരെങ്കിലും നെറ്റുപയോഗിക്കുന്നത് അറിയാഴിക.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന നിരവധി ബാന്‍ഡ് വിഡ്ത് മീറ്ററുകള്‍ ഡൗണ്‍ലോഡിങ്ങിന് ലഭിക്കും. അത്തരത്തില്‍ പുതിയ ഒന്നാണ് ഇവിടെ പറയുന്ന Cucusoft Net Guard.
മുമ്പ് പെയ്ഡ് പ്രോഗ്രാമായിരുന്ന ഇത് ഇന്ന് സൗജന്യമായി ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
രജിസ്ട്രേഷന്‍ കോഡിനായി സൈന്‍ അപ് ചെയ്യുക. ഇത് മെയിലില്‍ ലഭിക്കുമ്പോള്‍ കോഡ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുക.

പ്രോഗ്രാം ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഒരു കോണ്‍ഫിഗുറേഷന്‍ വിന്‍ഡോ വരും. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ബാന്‍ഡ് വിഡ്ത് ലിമിറ്റും, ബില്ലിങ്ങ് ഡേറ്റും നല്കാം. ബാന്‍ഡ് വിഡ്ത് അനുവദനീയമായതിനോടടുക്കുമ്പോള്‍ അത് അറിയിക്കാന്‍ അലാം സെറ്റ് ചെയ്യുകയും ചെയ്യാം.
കോണ്‍ഫിഗുറേഷന്‍ സെറ്റപ്പ് പൂര്‍ത്തിയാകുമ്പോള്‍ നെറ്റ് യൂസേജ് ടാബ് ലഭിക്കും. ഇതില്‍ ഒരു ദിവസത്തെ നെറ്റ് യൂസേജ്, മൊത്തം യൂസേജ് എന്നിവയൊക്കെ അറിയാന്‍ സാധിക്കും. ഇതിന്റെ ഗ്രാഫിക്കല്‍ അനലൈസിങ്ങും കാണാം.

ഓരോ പ്രോഗ്രാമും ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ അളവ് ഈ പ്രോഗ്രാമുപയോഗിച്ച് കണ്ടെത്താം. അനാവശ്യമായ പ്രോഗ്രാം അപ്ഡേറ്റുകളും മറ്റും നടക്കുന്നുണ്ടെങ്കില്‍ അവയില്‍ ക്ലിക്ക് ചെയ്ത് kill ചെയ്യാം.
ഇവ കൂടാതെ ഒരു സ്പീഡ് ടെസ്റ്റ് മോഡ്യൂളും, മാസാന്ത്യ സ്റ്റേറ്റ്മെന്റ് പി.ഡി.എഫില്‍ റിപ്പോര്‍ട്ടായും ഇതില്‍ ലഭിക്കും.
ബാന്‍ഡ് വിഡ്ത് സെറ്റിങ്ങുകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതുമാണ്.
http://www.cucusoft.com/netguard.aspx

Comments

comments