ചിത്രങ്ങള്‍ ക്രോപ്പ് ചെയ്യാന്‍ ക്രോപ്പോള


എല്ലാവരും ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പ്രൊഫഷണലായും , അല്ലാതെയും ഫോട്ടോകള്‍ എടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഡിജിറ്റല്‍ ഏജിലെ ബഹുഭൂരിപക്ഷവും. ക്യാമറയില്ലാത്തവര്‍ സ്വന്തം മൊബൈലുപയോഗിച്ച് ഫോട്ടോഗ്രാഫര്‍മാരായി മാറുന്നു. ചിത്രങ്ങള്‍ എടുക്കുന്നതില്‍ മാത്രമല്ല അതിന്റെ ലുക്കിനും പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പ്രിന്റ് ചെയ്യാനുള്ള ചിത്രങ്ങളുടെ ക്വാളിറ്റി.
നെറ്റിലും മറ്റും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് അല്പം ടച്ച് ചെയ്ത് ആകര്‍ഷകമാക്കാന്‍ സാധിക്കും. അതുപോലെ ചിത്രത്തിന്റെ റേഷ്യോ. ഓരോ സ്ഥലത്തും വ്യത്യസ്ഥ സൈസുകളാവും ചിത്രങ്ങള്‍ക്ക് വേണ്ടത്. ഉദാഹരണത്തിന് ഫേസ് ബുക്ക് ടൈംലൈനിലെ കവര്‍ ചിത്രം. വലിയ ഇമേജ് ഡിസൈനിംഗ് പ്രോഗ്രാമുകളുടെ ഉപയോഗമൊന്നും പഠിക്കാതെ തന്നെ ഇമേജുകള്‍ സൈസ് ചേഞ്ച് ചെയ്ത് ഉപയോഗിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമാണ് ക്രോപ്പോള.

ഏത് സൈസില്‍ വേണമെന്ന് നല്കി എളുപ്പത്തില്‍ ആകര്‍ഷകമായ വിധത്തില്‍ ചിത്രങ്ങള്‍‌ ഇതില്‍ ക്രോപ്പ് ചെയ്യാം. അതവാ ചെയ്തത് തെറ്റിയാലും വീണ്ടും മാറ്റം വരുത്താം. 30 മിനുട്ട് നേരത്തേക്ക് ഇത് സെര്‍വറില്‍ നിങ്ങളുടെ ചിത്രം സൂക്ഷിച്ച് വെയ്ക്കും.
ക്യത്യമായ ആക്സപ്റ്റ് റേഷ്യോ അറിയില്ലെങ്കില്‍ പ്രിലോഡഡായ ചില റേഷ്യോകള്‍ ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഫേസ് ബുക്ക് കവര്‍ ചിത്രം (2.67)
ചിത്രങ്ങള്‍ ക്രോപ്പ് ചെയ്യുമ്പോള്‍ അവയുടെ പ്രിവ്യു കാണാനും സാധിക്കും. അവസാനമായി ചിത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും ഒപ്ഷനുണ്ട്.
http://croppola.com/

Comments

comments