അനിമട്രോണിക്സുമായി മലയാള സിനിമ


Crocodile-Love-Story - Keralacinema.com
ജുറാസിക് പാര്‍ക്ക്, യന്തിരന്‍ തുടങ്ങിയ ചിത്രങ്ങലില്‍ ഉപയോഗിച്ച ആനിമട്രോണിക്സ് സാങ്കേതിക വിദ്യുമായി ഒരു മലയാള ചിത്രം വരുന്നു. മനുഷ്യര്‍ക്കൊപ്പം ഒരു മുതലയും പ്രധാന കഥാപാത്രമാകുന്ന ക്രോക്കഡൈല്‍ ലൗ സ്റ്റോറിയാണ് ഈ ചിത്രം. അനൂപ് രമേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ പ്രേം, അവന്തിക എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കലാഭവന്‍ മണി, സന്തോഷ് കുറുപ്പ്, മണിക്കുട്ടന്‍, പ്രസീദ, മായാ വിശ്വനാഥ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രചന നിര്‍വ്വഹിച്ചിരിക്കുന്നത് ശബരി ശങ്കര്‍. നിര്‍മ്മാണം അനുരാഗ് മോഷന്‍ പിക്ചേഴ്സ്.

Comments

comments