നോട്ട് പാഡ് ഉപയോഗിച്ച് വൈ-ഫി ഹോട്ട് സ്പോട്ട് നിര്‍മ്മിക്കാം


wifi - Compuhow.com
വൈ-ഫി ഹോട്ട്സ്പോട്ടുകളെക്കുറിച്ച് ഇതിന് മുമ്പും പോസ്റ്റുകളിട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ വളരെ ലളിതമായി നോട്ട് പാഡ് ഉപയോഗിച്ച് ഒരു വൈ-ഫി ഹോട്ട്സ്പോട്ട് നിര്‍മ്മിക്കുന്നതെങ്ങനെയെന്നാണ് പറയുന്നത്.
ആദ്യം നോട്ട് പാഡ് തുറന്ന് താഴെ കാണുന്ന കോഡ് അതില്‍ പേസ്റ്റ് ചെയ്യുക.

netsh wlan set hostednetwork mode=allow ssid=FreeWIFI key=12345
netsh wlan start hostednetwork

ഇതില്‍ FreeWIFI എന്നിടത്ത് SSID കോഡും, 12345 എന്നിടത്ത് സെക്യൂരിറ്റി കോഡും നല്കുക.
Start.bat എന്ന പേരില്‍ ഇത് സേവ് ചെയ്യുക.

ഇനി പുതിയൊരു നോട്ട് പാഡ് തുറന്ന് അതില്‍ താഴെ കാണുന്ന കോഡ് നല്കുക.

netsh wlan stop hostednetwork

ഇത് Stop.bat എന്ന പേരില്‍ സേവ് ചെയ്യുക.

ഇനി വൈ-ഫി സ്പോട്ട് റണ്‍ ചെയ്യാന്‍ Start.bat ഓപ്പണ്‍ ചെയ്യുക. നിര്‍ത്താന്‍ Stop.bat ഉം ഓപ്പണ്‍ ചെയ്യുക.

Comments

comments