വെബ് മാഗസിനുകള്‍ നിര്‍മ്മിക്കാംഇന്‍റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ രൂപപ്പെട്ട ഒന്നാണ് ഓണ്‍ലൈന്‍ മാഗസിനുകള്‍. പ്രിന്റ് മാഗസിനുകളുടെ കാശുമുടക്കൊന്നുമില്ലാതെ ഓണ്‍ലൈനായി വായിക്കാന്‍ സാധിക്കുന്ന ഒട്ടേറെ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇന്നുണ്ട്. ഇങ്ങനെ വെബ്മാഗസിനുകള്‍ നിര്‍മ്മിക്കാനുപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ് Zeen.
യുട്യൂബിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ചാഡ് ഹെര്‍ലി, സ്റ്റീവ് ചെന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്കിയ ഒരു സര്‍വ്വീസാണ് ഇത്. ഇതില്‍ കണ്ടന്റുകള്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാനും പേജുകള്‍ സെറ്റ് ചെയ്യാനുമാകും. പേജുകളുടെ കളര്‍ മാറ്റാനും, ചിത്രങ്ങള്‍ ആഡ് ചെയ്യാനും സാധിക്കും. Zeen ന്റെ ബുക്ക് മാര്‍ക്ലെറ്റ് ഉപയോഗിച്ചാല്‍ വെബ് കണ്ടന്റുകള്‍ എളുപ്പത്തില്‍ ക്ലിപ്പ് ചെയ്ത് മാഗസിനിലേക്ക് ചേര്‍ക്കാനാവും. Zeen ഹോം പേജില്‍ മുമ്പ് നിര്‍മ്മിക്കപ്പെട്ട മാഗസിനുകള്‍ കാണാം. തങ്ങളുടേതായ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും Zeen.
http://www.zeen.com

Comments

comments