ആനിമേഷനുകള്‍ ഇന്ന് ഏറെ ജനപ്രിയമായവയാണ്. പരസ്യങ്ങളിലൊക്കെ വ്യാപകമായി ആനിമേഷനുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രസന്‍റേഷനുകളിലും മറ്റും ആനിമേഷനുകള്‍ ഉള്‍പ്പെടുത്തുന്നത് അതിനെ ഏറെ ആകര്‍ഷകമാക്കും. ആനിമേഷനില്‍ കാര്യമായ അറിവില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി വീഡിയോ ആനിമേഷനുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സര്‍വ്വീസുകളുണ്ട്. അത്തരത്തിലൊന്നാണ് Wideo.
ടീച്ചിംഗിനും, പ്രസന്‍റേഷനും. ഡെമോകള്‍ക്കുമൊക്കെ ഇത് ഉപയോഗപ്പെടുത്താം. സെക്കന്‍ഡുകള്‍ക്കകം ആനിമേറ്റഡ് വീഡിയോ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഈ സൈറ്റ് ഏറെ പ്രശസ്തമാണ്. ആദ്യം സൈറ്റില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഒബ്ജക്ടുകളും, ബാക്ക് ഗ്രൗണ്ടും, സൗണ്ടുമൊക്കെ ചേര്‍ക്കാം. പക്ഷേ ഇതിന്റെയൊരു പോരായ്മയെന്നത് ക്രിയേറ്റ് ചെയ്ത വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ പണം നല്കണമെന്നതാണ്.
Devolver
രസകരമായ ആനിമേഷനുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സര്‍വ്വീസാണ് Devolver. ഇതിലെ പ്രീസെറ്റ് കാരക്ടറുകളെ ഉപയോഗിച്ച് ഇത് ചെയ്യാം. ബാക്ക് ഗ്രൗണ്ട്, ഡയലോഗ്, മ്യൂസിക് തുടങ്ങിയവ ഇതിലേക്ക് ആഡ് ചെയ്യാം.
കാശുമുടക്കില്ലാതെ ചെയ്യണമെന്നാണെങ്കില്‍ Powtoon ഉപയോഗിക്കാം,. ഇതില്‍ സൈന്‍ അപ് ചെയ്താല്‍ ആവശ്യത്തിന് യോജിച്ച ടെംപ്ലേറ്റുകള്‍ കാണാനാവും. അതിലൊന്ന് സെല്ക്ട് ചെയ്ത് എഡിറ്റ് ചെയ്യുക.
http://www.powtoon.com/