ചിത്രങ്ങളില്‍ നിന്ന് തമ്പ് നെയില്‍ ക്രിയേറ്റ് ചെയ്യാം.


സൈറ്റുകളിലും, ബ്ലോഗുകളിലുമൊക്കെ തമ്പ് നെയില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത് നിര്‍മ്മിക്കാന്‍ ഇമേജ് എഡിറ്ററേതെങ്കിലും എടുത്ത് മാനുവലായി ഒരു ഫയല്‍ സൈസ് നല്കി ചിത്രം റീസൈസ് ചെയ്ത് അതിലിടുകയാണ് ചെയ്യക. ഇത് അത്യാവശ്യം സമയമെടുക്കുന്ന ഏര്‍പ്പാടാണ്. ഒരു പാട് തമ്പ് നെയിലുകളുണ്ടാക്കാനുണ്ടെങ്കില്‍ പറയുകയും വേണ്ട. ഇതിനൊരു എളുപ്പവഴിയാണ് Easy thumbnails എന്ന പ്രോഗ്രാം.
ഇത് ഫ്രീയായി ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങള്‍ക്ക് ക്രിയേറ്റ് ചെയ്യേണ്ട ഫയല്‍ ടൈപ്പ് ആദ്യം സെലക്ട് ചെയ്യുക.
അതിന് താഴെ ലുക്ക് ഇന്‍ എന്നതില്‍ നിന്ന് ഫോള്‍ഡര്‍ സെലക്ട് ചെയ്ത് ഇമേജ് എടുക്കാം. വലത് വശത്തെ വിന്‍ഡോയില്‍ സേവ് ചെയ്യേണ്ടുന്ന ഫോള്‍ഡറും സെലക്ട് ചെയ്യാം.

make എന്നതില്‍ ക്ലിക്ക് ചെയ്താല്‍ തമ്പ് ക്രിയേറ്റ് ചെയ്യാം. സെറ്റിംഗ്സില്‍ തമ്പ് നെയില്‍ സൈസ് സെറ്റ് ചെയ്യാനും സാധിക്കും. എത്ര പിക്സലാണ് സൈസ് വേണ്ടത് എന്നത് ഇവിടെ എന്റര്‍ ചെയ്യാം.
Download

Comments

comments