ഇമേജ് ഫയലുകളില്‍ നിന്ന് ടെക്സ്റ്റ് നോട്ട്പാഡിലേക്ക് സേവ് ചെയ്യാം


ഇമേജ് ഫയലുകളില്‍ നിന്ന് ടെക്സ്റ്റ് നോട്ട്പാഡിലേക്ക് സേവ് ചെയ്യാം
ടൈപ്പിംഗ് ജോളിയുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പരിപാടിയാണ് ഇമേജ് ഫയലുകള്‍ സ്കാന്‍ ചെയ്ത് അവയില്‍ നിന്ന് ടെക്സ്റ്റ് ഫയല്‍ സേവ് ചെയ്യുന്നത്. ഈ ആവശ്യത്തിനാണ് ഒ.സി.ആര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ എളുപ്പം ടെക്സ്റ്റ് സേവ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് GT-Text.
Gt text - Compuhow.com
വളരെ കൃത്യമായ ടെക്സ്റ്റ് ഡിറ്റക്ഷന്‍ സാധ്യമാകുന്ന ഒരു പ്രോഗ്രാമാണ് GT-Text. നിറങ്ങള്‍ നിറഞ്ഞ ഇമേജുകളില്‍ നിന്ന് പോലും കാര്യക്ഷമമായി ടെക്സ്റ്റ് ഇതുപയോഗിച്ച് വേര്‍തിരിക്കാം.

ആദ്യം ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം റണ്‍ ചെയ്ത് ഇമേജ് അതില്‍ ഓപ്പണ്‍ ചെയ്യുക.
ഇമേജില്‍ നിന്ന് ഒരു ഭാഗം മാത്രമായോ മുഴുവനുമായോ ഉപയോഗിക്കാം. ഡ്രാഗ് ചെയ്ത് സെലക്ട് ചെയ്ത ശേഷം continue ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഭാഗത്തെ ടെക്സ്റ്റ് സെലക്ടായിട്ടുണ്ടാകും. ഇത് നേരിട്ട് നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യാം.

ഇമേജ് മുഴുവനുമായി ഉപയോഗിക്കാന്‍ Tools>Copy text from>Full image എടുക്കുകയോ “CTRL+F” അമര്‍ത്തുകയോ ചെയ്യുക.
തുടര്‍ന്ന് വരുന്ന പോപ് അപ്പ് ബോക്സില്‍ Continue ക്ലിക്ക് ചെയ്ത് ടെക്സ്റ്റ് കോപ്പി ചെയ്യുക.
ഇത് നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യുക.

DOWNLOAD

Comments

comments