ചിത്രങ്ങളില്‍ നിന്ന് സ്ലൈഡ് ഷോ വീഡിയോ നിര്‍മ്മിക്കാം


ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ലൈഡ് ഷോ വീഡിയോ നിര്‍മ്മിക്കുന്നത് പലര്‍ക്കും ഹോബിയാണ്. പ്രത്യേകിച്ച് ജീവിതത്തിലെ വിവാഹം പോലുള്ള പ്രധാന അവസരങ്ങളുടെ ചിത്രങ്ങള്‍. . വീഡിയോ കാണുന്നതിന്റെ ബുദ്ധിമുട്ടൊന്നും കൂടാതെ ചിത്രങ്ങളുടെ സ്ലൈഡ് ഷോ കാണാം. പശ്ചാത്തലത്തില്‍ സന്ദര്‍ഭത്തിനനുയോജ്യമായ ഒരു പാട്ട് കൂടി നല്കിയാല്‍ സംഗതി ഭംഗിയാകും.
ഈ പണിക്ക് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക മൈക്രോസോഫ്റ്റിന്റെ മൂവി മേക്കറാണ്. എന്നാല്‍ അതിനേക്കാള്‍ അഡ്വാന്‍സ്ഡ് ആയ പ്രോഗ്രാം ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് അനുയോജ്യമായ ഏറെ പ്രോഗ്രാമുകളുണ്ട്. അതിലൊന്നാണ് ഫോട്ടോപിക്സാര്‍.
വളരെ എളുപ്പത്തില്‍ ഫോട്ടോകള്‍ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. JPG, BMP,PNG എന്നീ ഫോര്‍മാറ്റിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കാം.
Windows XP /Vista/ 7 എന്നിവയില്‍ ഈ പ്രോഗ്രാം റണ്‍ ചെയ്യും.
Import Photos ക്ലിക്ക് ചെയ്ത് ചിത്രങ്ങള്‍ ആഡ് ചെയ്യാം. ഇടത് വശത്തുള്ള Add Templates ക്ലിക്ക് ചെയ്ത് ഇഫക്ടുകള്‍ സെലക്ട് ചെയ്യാം. Publish Album ക്ലിക്ക് ചെയ്ത് പണി പൂര്‍ത്തിയാക്കാം


www.photopixar.com/

Comments

comments