കംപ്യൂട്ടര്‍ ഡോകുമെന്റില്‍ എങ്ങനെ സൈന്‍ ചെയ്യാം


നിങ്ങള്‍ ഒരു സ്ഥാപനം നടത്തുന്ന വ്യക്തിയാണെന്നിരിക്കട്ടെ. ക്വട്ടേഷനുകളും മറ്റും നല്കുമ്പോള്‍ അവയൊക്കെ കംപ്യൂട്ടറില്‍ സെറ്റ് ചെയ്ത് പ്രിന്റെടുത്താവും നല്കുക. ഇവയിലൊക്കെ സൈന്‍ ചെയ്യുകയും വേണം. അത്ര പ്രധാനപ്പെ
ട്ടതല്ലാത്ത ആവശ്യങ്ങള്‍ക്ക് സൈന്‍ ഇമേജ് ഉപയോഗിക്കാം. ഇവ കത്തിനും, മറ്റ് രേഖകള്‍ക്കും മികച്ച ലുക്ക് നല്കുകയും ചെയ്യും.
ഇതെങ്ങനെ സാധിക്കും.
1. നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ Fountain pen, sketch pad പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ടച്ച് സ്‌കരീനില്‍ സൈന്‍ ചെയ്ത് ഇവയെ ഇമേജായി സേവ് ചെയ്ത് കംപ്യൂട്ടറില്‍ ഉപയോഗിക്കാം.
2. വെള്ളപ്പേപ്പറില്‍ സൈന്‍ ചെയ്ത് സ്‌കാന്‍ ചെയ്യുക. ഇത് ക്രോപ്പ് ചെയ്ത് ആവശ്യമുള്ളിടത്ത് ഉപയോഗിക്കാം.
3. ഇമേജ് എഡിറ്ററുകളില്‍ മൗസുപയോഗിച്ച് സൈന്‍ വരച്ച് അവയെ ഇമേജാക്കി സേവ് ചെയ്യാം. പക്ഷേ കൈകൊണ്ട് ഇടുമ്പോള്‍ ലഭിക്കുന്ന കൃത്യത ഇതിന് ലഭിക്കാന്‍ പ്രയാസമാണ്.
4. ഓണ്‍ലൈനായി ഡിജിറ്റള്‍ സൈന്‍ ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്ന സൈറ്റാണ് live signature. ഇതില്‍ പോയി സൈന്‍ ചെയ്യുക. ഇത് ഇമേജായി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം.
echosign , right signature പോലുള്ള സര്‍വ്വീസുകളും വേണമെങ്കില്‍ ഉപയോഗിക്കാം.

Comments

comments