നിങ്ങളുടെ സ്വന്തം റണ്‍ കമാന്‍ഡ് വിന്‍ഡോസ് 7 ല്‍


വിന്‍ഡോസ് ആപ്ലികേഷനുകള്‍ എളുപ്പം തുറക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗമാണല്ലോ റണ്‍ കമാന്‍ഡുകള്‍. വിന്‍ഡോസില്‍ ചില പ്രോഗ്രാമുകള്‍ക്കായി ഇന്‍ബില്‍റ്റായി കമാന്‍ഡുകളുണ്ട്. എന്നാല്‍ ഫോള്‍ഡറുകള്‍ക്കും, പ്രോഗ്രാമുകള്‍ക്കും റണ്‍കമാന്‍ഡ് നിങ്ങള്‍‌ക്ക് ക്രിയേറ്റ് ചെയ്യാം.
ഇത് എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം.
ഡെസ്ക്ടോപ്പില്‍ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New > Shortcut എടുക്കുക.

Create Shortcut വരുന്നതില്‍ ഫയലിന്‍റെയോ ഫോള്‍ഡറിന്‍റെയോ ലൊക്കേഷന്‍ നല്കുക.
Next ക്ലിക്ക് ചെയ്ത് ഷോര്‍ട്ട് കട്ടിന് പേര് നല്കി ഫിനിഷ് ക്ലിക്ക് ചെയ്യുക.

Win + R അമര്‍ത്തി %windir% എന്ന് കമാന്‍ഡ് നല്കുക. ഇത് വിന്‍ഡോസ് ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യും. ആദ്യം ക്രിയേറ്റ് ചെയ്ത ഷോര്‍ട്ട് കട്ട്, കട്ട് ചെയ്ത് പുതിയ വിന്‍ഡോസ് ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക.

Comments

comments