വിന്‍ഡോസിനായി ഫ്രീ പി.ഡി.എഫ് ക്രിയേറ്റര്‍


കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തുണ്ടാക്കുന്ന മാറ്ററുകള്‍ പിന്നീടുള്ള ഉപയോഗത്തിനായി പി.ഡി.എഫ് രൂപത്തിലേക്ക് മാറ്റി സൂക്ഷിക്കുന്നത് നല്ലൊരു കാര്യമാണ്. ഡോകുമെന്‍റില്‍ അറിയാതെ വരുത്താവുന്ന മാറ്റങ്ങള്‍ ഇതുവവഴി തടയാനാവും. ഒരു വിര്‍ച്വല്‍ പ്രിന്‍റര്‍ ഉപയോഗിച്ച് പി.ഡി.എഫ് ഡോകുമെന്റുകള്‍ ക്രിയേറ്റ് ചെയ്യാം.
Free PDF Creator എന്ന ഫ്രീ പ്രോഗ്രാം ഉപയോഗിച്ച് പി.ഡി.എഫ് ഡോകുമെന്റുകള്‍ വിന്‍ഡോസില്‍ ക്രിയേറ്റ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്യുമ്പോള്‍ ചില സെറ്റിങ്ങ്സ് ചെയ്യേണ്ടതുണ്ട്. ഔട്ട്പുട്ട് ക്വാളിറ്റി, ഡോകുമെന്‍റ് പ്രോപ്പര്‍ട്ടിസ് (ഓതര്‍, സബ്ജക്ട്, കീവേര്‍ഡുകള്‍ തുടങ്ങിയവ.) സെക്യൂരിറ്റി (പാസ്വേഡ് പ്രൊട്ടക്ഷന്‍)പോസ്റ്റ് പ്രൊസസിംഗ് എന്നിവയാണിവ. ഇവ സെറ്റ് ചെയ്ത ശേഷം കണ്‍വെര്‍ഷന്‍ നടത്താം.

http://www.pdfconverter.com/freepdfcreator/

Comments

comments