പഴമക്ക് ഡിമാന്‍ഡുള്ള കാലമാണിത്. പഴമ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ ഒരു ആധികാരികതയും, പ്രത്യേക ഭംഗിയുമുണ്ട്. സിനിമകളിലും മറ്റും ഇപ്പോള്‍ അമ്പതും അറുപതും വര്‍ഷം പഴക്കമുള്ള പ്രമേയങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണല്ലോ. നിങ്ങളുടെ പഴയചിത്രങ്ങളൊന്നും കൈവശമില്ലേ. മറ്റുള്ളവര്‍ ഫേസ്ബുക്കിലും മറ്റും അപ് ലോഡ് ചെയ്യുന്ന ആല്‍ബം ചിത്രങ്ങള്‍ കണ്ട് നിങ്ങള്‍ക്കും അത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടോ. ഫോട്ടോഷോപ്പ് പരിജ്ഞാനമൊന്നും ഇല്ലാതെ തന്നെ പത്തമ്പത് വര്‍ഷം പഴക്കം തോന്നിപ്പിക്കുന്ന ഒരു ഇമേജ് എഡിറ്റിങ്ങ് ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വളരെ ലളിതമായ പ്രവര്‍ത്തനമാണ് ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റേത്. സൈറ്റ് ഓപ്പണ്‍ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യുക. Generate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കണ്‍വെര്‍ട്ട് ചെയ്ത ചിത്രം അവിടെനിന്ന് തന്നെ ഷെയര്‍ ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം
ജാപ്പനീസ് ഭാഷയിലുള്ള ഈ സൈറ്റ് ഇംഗ്ലീഷിലേക്കും മാറ്റാന്‍ സംവിധാനമുണ്ട്.