ലോഗോ നിര്‍മ്മാണം എളുപ്പത്തിലാക്കാം


ലോഗോകളില്ലാത്ത സ്ഥാപനങ്ങള്‍ ഇന്ന് കുറവാണ്. അതുപോലെ വെബ്സൈറ്റുകളും, ബ്ലോഗുകളുമെല്ലാം ലോഗോകള്‍ ഉപയോഗിക്കുന്നു. ഐഡന്‍റിറ്റി തിരച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ലോഗോകള്‍ ഉപയോഗിക്കുക എന്നത്. ഡിസൈനിംഗില്‍ അറിവോ, പ്രാവീണ്യമോ ഇല്ലാത്തവര്‍ക്ക് ലോഗോകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ സഹായിക്കുന്ന നിരവധി സൈറ്റുകളും, പ്രോഗ്രാമുകളും ഉണ്ട്. അത്തരത്തിലൊന്നാണ് Logotype Creator.

വളരെ എളുപ്പത്തില്‍ ഇതില്‍ ലോഗോകള്‍ നിര്‍മ്മിക്കാം. ഇവയില്‍ ടെക്സ്റ്റ് ചേര്‍ക്കുക, റീ സൈസ് ചെയ്യുക, കളര്‍, ഷേപ്പ്, തുടങ്ങിയ മാറ്റുക എന്നിവയും ചെയ്യാം. നിങ്ങള്‍ ലോഗോയില്‍ കാണിക്കേണ്ടുന്ന പേര് ടൈപ്പ് ചെയ്ത് ജെനറേറ്റ് ക്ലിക്ക് ചെയ്താല്‍ ലോഗോ ക്രിയേറ്റ് ചെയ്യപ്പെടും.
രജിസ്ട്രേഷനൊന്നും ആവശ്യമില്ല എങ്കിലും ക്രിയേറ്റ് ചെയ്യപ്പെടുന്ന പല ലോഗോകള്‍ക്കും ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. അഥവാ നിങ്ങള്‍ക്ക് ഇവ ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില്‍ ലോഗോ സംബന്ധിച്ച് ഒരു ആശയം ഉണ്ടാക്കിയെടുക്കാന്‍ ഇത് ഉപയോഗിക്കാം.
http://logotypecreator.com

Comments

comments