ഇന്‍വോയ്സ് തയ്യാറാക്കാം..ഓണ്‍ലൈനായി


Invoice sample - Compuhow.com
ഇന്‍റര്‍നെറ്റ് സ്പീഡ് മെച്ചപ്പെട്ടതോടുകൂടി ചില പ്രോഗ്രാമുകള്‍ ശരിക്കും അപ്രസക്തമായി മാറി. കാരണം വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റന്‍റായി കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിരവധി വെബ് ആപ്ലിക്കേഷനുകള്‍ ഇന്ന് നിരവധിയുണ്ട്. അത്യാവശ്യം എല്ലാത്തരം ഇഫക്ടുകളും നല്കുന്ന ഇമേജ് എഡിറ്ററുകള്‍ ഉദാഹരണം.

ഇതേ പോലെ ഇടയ്ക്ക് ആവശ്യം വരാവുന്ന ഒന്നാണ് ഇന്‍വോയ്സുകള്‍. ചില പ്രത്യേക സേവനങ്ങളും, ജോലികളും ചെയ്യുന്നവര്‍ക്ക് ഇന്‍വോയ്സുകള്‍ തയ്യാറാക്കി നല്കേണ്ടത് ആവശ്യമായി വരും. സമയം മെനക്കെടുത്തി ഇവ തയ്യാറാക്കാന്‍ ബുദ്ധി മുട്ടാതെ വേഗത്തില്‍ കാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ് ആപ്ലിക്കേഷനാണ് http://invoiceatonce.com/.
വളരെ ലളിതമായ പ്രവര്‍ത്തനമാണ് ഇതിന്‍റേത്. വെബ്പേജ് തുറക്കുമ്പോള്‍ തന്നെ ഇന്‍വോയ്സ് കാണാനാവും. ഇവിടെ പേര് അഡ്രസ്, തുടങ്ങിയവയില്‍ ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്ത് ചേര്‍ക്കാം.

താഴെ ഡ്സിക്രിപ്ഷന്‍ ചേര്‍ക്കുന്നിടത്ത് കൂടുതല്‍ ലൈനുകള്‍ ആഡ് ചെയ്യാനാവും. കോളങ്ങളില്‍ എന്റര്‍ ചെയ്യുന്നതനുസരിച്ച് ആകെത്തുക താഴെ ഓട്ടോമാറ്റിക്കായി വന്നുകൊള്ളും.
ഇന്‍വോയ്സ് പൂര്‍ത്തിയായാല്‍ Get Pdf എന്നിടത്ത് ക്ലിക്ക് ചെയ്യുക.തയ്യാറാക്കിയ ഇന്‍വോയ്സ് പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡാകും.

Comments

comments