ImageQuiz – എളുപ്പത്തില്‍ ചിത്രങ്ങള്‍ കൊണ്ടൊരു ക്വിസ് തയ്യാറാക്കാം.


Image quiz - Compuhow.com
ചെറിയ കുട്ടികളെ പഠിപ്പിക്കുന്നവര്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളെ പരിശീലിപ്പിക്കേണ്ടി വരാം. രസകരമായ ആനിമേഷനുകളുപയോഗിച്ചാണല്ലോ ഇപ്പോള്‍ ചെറിയ കുട്ടികളുടെ പഠനം പ്രധാനമായും നടക്കുന്നത്. അവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണമെങ്കില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ക്വിസ് തയ്യാറാക്കാം.

ഫ്രീയായി ഉപയോഗപ്പെടുത്താവുന്ന ഒരു വെബ് സര്‍വ്വീസാണ് ImageQuiz. ഇത് ഉപയോഗിക്കാന്‍ ആദ്യം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ടൈറ്റില്‍, ഡിസ്ക്രിപ്ഷന്‍, ഇമേജ് എന്നിവ ആഡ് ചെയ്ത് ക്വിസ് തയ്യാറാക്കാം. ഇമേജുകള്‍ സിസ്റ്റത്തില്‍ നിന്നോ, ഏതെങ്കിലും യു.ആര്‍.എല്‍ ഉപയോഗിച്ചോ സാധിക്കും.

ഇവ ചെയ്ത് പൂര്‍ത്തിയായ ശേഷം ഒരു യുണീക്കായ യു.ആര്‍.എല്ലില്‍ ഇത് പബ്ലിഷ് ചെയ്യാം. ഇത് ക്വിസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഷെയര്‍ ചെയ്യുകയുമാകാം. സ്കോറും, ക്വിസ് പൂര്‍ത്തിയാക്കാനെടുത്ത സമയവും ഇതില്‍ ഡിസ്പ്ലേ ചെയ്യും.

http://www.imagequiz.co.uk

Comments

comments