ഫോണ്ട് നിര്‍മ്മിക്കാം.


കാഴ്ചയില്‍ വ്യത്യസ്ഥതയുളളതാവണം ലോഗോകളും, അക്ഷരങ്ങളും. പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുമ്പോള്‍ മറ്റെവിടെയും കാണാത്ത ശൈലിയിലുള്ള അക്ഷരങ്ങള്‍ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റും. ഇത്തരത്തില്‍ ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ലളിതമായ ഒരു പ്രോഗ്രാമാണ് BirdFont.

ഇതൊരു ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമാണ്. വെക്ടര്‍ ഔട്ട്ലൈനുകള്‍ ഉപയോഗിച്ചാണ് ഇതില്‍ അക്ഷരങ്ങള്‍ രൂപപ്പെടുത്തുക. നിലവിലുള്ള TTF, EOT.,SVG ഫോര്‍മാറ്റ് ഫോണുകള്‍ ഇതിലേക്ക് ഇംപോര്‍ട്ട് ചെയ്യാനുമാകും.
മെനുവില്‍ ഫയലില്‍ ന്യു എടുക്കുക. കാരക്ടര്‍ സെലക്ട് ചെയ്യുക. ആല്‍ഫ ന്യൂമറിക്കായോ, സ്പെഷല്‍ കാരക്ടറായോ സെലക്ട് ചെയ്യാം.
ഫോണ്ട് വരച്ച ശേഷം സേവ് ചെയ്ത് പ്രിവ്യു എടുക്കുക. നിങ്ങള്‍ ക്രിയേറ്റ് ചെയ്ത അക്ഷരത്തിന് തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് നോക്കുക.

http://birdfont.org/

Comments

comments