നിങ്ങളുടെ കയ്യക്ഷരത്തില്‍ ഫോണ്ട് വേണോ?


നിങ്ങള്‍ അയക്കുന്ന കത്തുകളും, മറ്റ് രേഖകളും സ്വന്തം കയ്യക്ഷരത്തിലാവും. എന്നാല്‍ ഇതേ അക്ഷരങ്ങള്‍ കംപ്യൂട്ടറിലും ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് നിങ്ങളുടെ സ്വന്തം സ്റ്റൈലായി ഉപയോഗിക്കാം. അതായത് നിങ്ങളുടെ മാത്രം ഫോണ്ട്. ഫോണ്ടചുകള്‍ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ MyScriptFont.com എന്ന വെബ്സര്‍വ്വീസ് ഉപയോഗിച്ച് ഈ കാര്യം ചെയ്യാം.
ആദ്യം സൈറ്റില്‍ പോയി ഒരു ടെംപ്ലേററ് പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കുക.
അതിന് താഴെകാണുന്ന കോളത്തില്‍ ഫോണ്ടിന് നല്കേണ്ടുന്ന പേരും നല്കാം. അത് നിങ്ങളുടെ പേര് തന്നെയാവാം.
fontmaker - Compuhow.com
തുടര്‍ന്ന് പ്രിന്റില്‍ കാണുന്ന കോളങ്ങളില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ നിങ്ങളുടെ കൈകൊണ്ട് കറുത്ത മഷി ഉപയോഗിച്ച് എഴുതുക.
ഇതിന് ശേഷം ഈ കടലാസ് സ്കാന്‍ ചെയ്ത് ഗ്രേ സ്കെയിലില്‍ സേവ് ചെയ്യുക. ഇനി സൈറ്റില്‍ പോയി ഈ ഫയല്‍ അപ്ലോഡ് ചെയ്യുക.
അല്പനേരത്തിനുള്ളില്‍ നിങ്ങളുടെ ഫോണ്ടിന്റെ പ്രിവ്യു കാണാം. ഇത് ഡൗണ്‍ലോഡ് ചെയ്യാം. .ttf ഫോര്‍മാറ്റാവും ഇവയുടേത്.
സ്വന്തം ശൈലി കംപ്യൂട്ടര്‍ സംബന്ധമായ വര്‍ക്കുകളിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറെ ഇഷ്ടപ്പെട്ടേക്കാം.
http://www.myscriptfont.com/

Comments

comments