കംപ്യൂട്ടറിലുണ്ടാക്കാം ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍


Circuitlab - Compuhow.com
ഇലക്ട്രോണിക്സ് ഒരു ഹോബിയായി കൊണ്ടു നടക്കുന്നവരുണ്ട്. ലളിതമായ സര്‍ക്യൂട്ടുകളൊക്കെ ഡിസൈന്‍ ചെയ്ത് കൗതുകകരമായ ഇലക്ടോണിക് ഉപകരണങ്ങള്‍ ഇത്തരക്കാര്‍ ഉണ്ടാക്കിയെടുക്കും. ഇതിന് സഹായിക്കുന്ന മാഗസിനുകളും, വെബ്സൈറ്റുകളുമൊക്കെ ഇന്ന് നിരവധിയുണ്ട്.

ഈ പരിപാടി സിംപിളായി ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Circuit Lab. ക്രോമില്‍ ഒരു എക്സ്റ്റന്‍ഷനായും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. സെക്കന്‍ഡുകള്‍ക്കകം കൃത്യമായി അനാലിസിസ് ചെയ്യാന്‍ ഇതില്‍ സാധിക്കും. കൂടാതെ ഇവയുടെ ചിത്രം പി.ഡി.എഫ് ആയോ പി.എന്‍.ജി ആയോ സേവ് ചെയ്യാനുമാകും. ലൈവ് സര്‍ക്യൂട്ടുകള്‍ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനും അവരുടെ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കാനുമാകും.

അനലോഗ്, ഇലക്ട്രോണിക് കംപോണന്‍റ്സ് മിക്സ് ചെയ്ത് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിച്ച് സിമുലേറ്റ് ചെയ്യാനുമാകും. ഇലക്ടോണിക്സില്‍ താല്പര്യമുള്ളവര്‍ക്ക് ഏറെ രസകമരമായ ഒന്നായിരിക്കും ഈ എക്സ്റ്റന്‍ഷന്‍.

DOWNLOAD

Comments

comments