സി.വി നിര്‍മ്മാണം എളുപ്പത്തില്‍


ജോലി ആവശ്യങ്ങള്‍ക്കൊക്കെ സി.വി കള്‍ അനിവാര്യമാണല്ലോ. സാധാരണ രീതിയില്‍ ചെയ്യുക വേഡിലോ, പേജ് മേക്കറിലോ ടൈപ്പ് ചെയ്ത് പ്രിന്‍റെടുക്കുകയാണ്. എന്നാല്‍ ഇതല്ലാതെ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ഉപയോഗിച്ച് റെസ്യൂമെകളും , സി.വികളും എളുപ്പത്തില്‍ നിര്‍മ്മിക്കാനാവും. ഇത്തരം സര്‍വ്വീസുകളെക്കുറിച്ച് മുന്‍പ് ഈ കോളത്തില്‍ എഴുതിയിട്ടുണ്ട്. സി.വികള്‍ എളുപ്പത്തില്‍ മികച്ച രീതിയില്‍ നിര്‍മ്മി്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് SlashCV.
ഇതൊരു ഫ്രീ വെബ്സര്‍വ്വീസാണ്. നിര്‍മ്മിക്കുന്ന സി.വികള്‍ പി.ഡി.എഫ് ഫയലായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഏതൊക്കെ മോഡ്യൂളുകള്‍ വേണമെന്നും, മള്‍ട്ടിപ്പിള്‍ മോഡ്യുളുകള്‍ സെലക്ട് ചെയ്യാനും ഇതില്‍ സാധിക്കും.
വേഗത്തിലൊരു സി.വി നിര്‍മ്മിക്കണമെങ്കില്‍ SlashCV ഉപയോഗിക്കാം.

www.slashcv.com

Comments

comments